Sunday, February 24, 2013

അഭിജിത്ത് മുഹൂര്‍ത്തം (Abhijith Muhoortham)

Sliphasastra

ശുഭ  കര്‍മ്മങ്ങള്‍ആരംഭിക്കുന്നതിനുള്ള  ദോഷരഹിതമായ സമയത്തെയാണ് മുഹൂര്‍ത്തം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പകലും രാത്രിയുമായി ആകെ 30 മുഹൂര്‍ത്തങ്ങള്‍ആണുള്ളത്. പകലും രാത്രിയും 15 വീതം. ഒരു മുഹൂര്‍ത്തം സാമാന്യമായി 2 നാഴിക ( 48 മിനിറ്റ്) സമയം വരും. ശുഭ മുഹൂര്‍ത്തത്തില്‍ ചെയ്യുന്ന ക്രിയക്ക് പൂര്‍ണ ഫലം ലഭിക്കുമെന്നാണ് അഭിജ്ഞ മതം.
മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍  അഭിജിത്തിനെ കണക്കാക്കുന്നു.
നാം ഒരു  കര്‍മ്മത്തിനായി നിശ്ചയിക്കുന്ന ദിവസം മറ്റു യാതൊരു തരത്തിലും മുഹൂര്‍ത്തം ലഭ്യമല്ല എന്ന് വന്നാല്‍ 'അഭിജിത്ത് മുഹൂര്‍ത്തം' കണക്കാക്കി ആ സമയത്ത് ക്രിയ ചെയ്യാവുന്നതാണ്.    പകല്‍സമയത്തെ 8-ആം മുഹൂര്‍ത്തമായ  അഭിജിത്ത്  സകല ദോഷങ്ങള്‍ക്കും അതീതമെന്ന് ആചാര്യന്‍മാര്‍  കല്പിച്ചിരിക്കുന്നു. 
"അഭിജിന്നാമ മധ്യാഹ്നെ മുഹൂര്‍ത്തോ വൈഷ്ണവ സ്മൃതാത് ;
ചക്രമാദായ   ഭഗവാന്‍ വിഷ്ണുര്‍ദോഷാന്‍ വ്യപോഹതി"
എന്ന് വാക്യവും ഉണ്ട് .
ദിനമാനമാനുസരിച്ചു അഭിജിത്ത് മുഹൂര്‍ത്തം ആരംഭിക്കുന്ന സമയത്തിലും മുഹൂര്‍ത്തത്തിന്‍റെ ദൈര്‍ഘ്യത്തിലും വ്യത്യാസം വരാം. ആയതിനാല്‍ ഇത് കൃത്യമായി കണക്കാക്കേണ്ടി  വരും.  ബുധനാഴ്ച അഭിജിത്ത് മുഹൂര്‍ത്തം എടുക്കാന്‍ പാടില്ല. മധ്യാഹ്നം വരുന്ന  സമയത്തിന്‍റെ  മുന്നിലും പിന്നിലും 10 വിനാഴിക പ്രധാന കര്‍മ്മത്തിന് ഒഴിവാക്കുന്നത് നന്ന്.
(image: Odishamuseum.nic.in)

Wednesday, January 30, 2013

ചൊവ്വാ ദോഷം (Kuja Dosham / Chovva Dosham)





ജാതകത്തിലെ ചൊവ്വയെ (കുജന്‍) എല്ലാവരും ഏറെ ഭയപ്പെടുന്നത് കാണാം. ഏഴിലോ എട്ടിലോ ഉള്ള ചൊവ്വ ആണെങ്കില്‍പറയാനുമില്ല. എന്താണ് ചൊവ്വാ ദോഷം അഥവാ കുജദോഷം? കുജന്‍ ഒരു പാപ ഗ്രഹമായാണ് ജ്യോതിഷികള്‍ കല്പിച്ചിട്ടുള്ളത്. ചൊവ്വ ഒരു ആഗ്നേയ ഗ്രഹമാണ്. ഇങ്ങനെ പാപിയും ആഗ്നേയനുമായ ഒരു ഗ്രഹം വിവാഹ സ്ഥാനത്ത് വന്നാല്‍ അത് ഭാര്യാ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്കെങ്കിലും മാരകനാകുമെന്ന കണ്ടെത്തലാണ്  ഭയത്തിനു കാരണം. 7, 8 ഭാവങ്ങളില്‍മാത്രമല്ല 1,2,4,12 ഭാവങ്ങളിലും ചൊവ്വ ദോഷകാരകനായി കല്പിച്ചിരിക്കുന്നു. വിവാഹ വിഷയത്തില്‍ ലഗ്നാലും ചന്ദ്രാലും ശുക്രാലും ദോഷം ചിന്തിക്കണം. പുരുഷ ജാതകത്തില്‍ ഏഴിലെ ചൊവ്വ ഭാര്യാ നാശകനും സ്ത്രീ ജാതകത്തില്‍ എട്ടിലെ ചൊവ്വ ഭര്‍തൃനാശകനും  ആയി കരുതപ്പെടുന്നു. 
ശുഭഗ്രഹ ദൃഷ്ടി (പ്രധാനമായും വ്യാഴത്തിന്റെ ദൃഷ്ടി), ഗ്രഹയോഗം, ചൊവ്വ നില്‍ക്കുന്ന രാശി, രാശ്യാധിപന്റെ അവസ്ഥ തുടങ്ങിയ പല ഘടകങ്ങളും ചിന്തിച്ചു വേണം കുജന്റെ മാരകത്വം തീരുമാനിക്കേണ്ടത്. അതീവ പാപത്വമുള്ള ചൊവ്വ ആണ് പങ്കാളിയുടെ മരണ കാരകനായി ഭവിക്കുന്നത്. പലപ്പോഴും ചൊവ്വ ദോഷം പരിഗണിക്കാതെ നടത്തുന്ന വിവാഹങ്ങള്‍ സംഘര്‍ഷഭരിതമായും  പലപ്പോഴും  വേര്‍പിരി യുകയും ചെയ്യുന്നതായി കാണാറുണ്ട്.

ഭാവസ്ഥിതി അനുസരിച്ചുള്ള കുജ ദോഷം
 
1-ല്‍കുജസ്ഥിതി : ചെറിയ  കാരണങ്ങള്‍ക്ക്  പോലും ദേഷ്യം വരിക, വെറുതെ മത്സരിക്കുക, താന്‍പോരിമ,     അധികാരം അടിച്ചേല്‍പ്പിക്കല്‍
2-ല്‍                  : സൌഹൃദമില്ലാത്ത സംസാരം, പിശുക്ക്, ധനത്തെ ചൊല്ലി വാക്കേറ്റം .

4-
ല്‍                  : തൊഴില്‍സംബന്ധമായി അടിക്കടിയുള്ള മാറ്റം, തര്‍ക്കങ്ങള്‍, കുടുംബ അസ്വസ്ഥതകള്‍


7-
ല്‍                  : ഭാര്യക്ക് രോഗം, ഭാര്യയുമായി ചേര്‍ച്ചയില്ലായ്മ, ഭാര്യാ മരണം

8-
ല്‍                  : ഭര്‍തൃ മരണം, ഭര്‍ത്താവിനു രോഗം, കുടുംബ അസ്വസ്ഥത, അപകടങ്ങള്‍

12-
ല്‍                : ധന നഷ്ടം, അടിച്ചമര്‍ത്തപ്പെടല്‍, അനാവശ്യ വഴക്കുകള്‍, കുടുംബ സ്വസ്ഥത കുറവ് 

വിവാഹ വിഷയത്തില്‍ പാപസാമ്യം ചിന്തിക്കുമ്പോള്‍ ചൊവ്വദോഷം പ്രധാനമായി കണക്കിലെടുക്കണമെന്ന് ശാസ്ത്രം പറയുന്നു. ഭാര്യാമരണ ദോഷമുള്ള പുരുഷ ജാതകം ഭര്‍തൃമരണ ദോഷമുള്ള സ്ത്രീ ജാതകവുമായി ചേര്‍ക്കുന്നു. അങ്ങനെ ദോഷങ്ങള്‍ പരസ്പരം ഇല്ലാതാകുന്നു. അതായത് എട്ടില്‍ കുജ ദോഷമുള്ള സ്ത്രീ ജാതകത്തിന് എഴില്‍ ദോഷമുള്ള പുരുഷ ജാതകം ചേര്‍ക്കണം; അല്ലാതെ എട്ടില്‍ കുജനുള്ള പുരുഷ ജാതകം പരിഹാരമാവുകയില്ല.
4, 7, എന്നീ ഭാവങ്ങളില്‍ആണെങ്കിലും  സ്വക്ഷേത്ര രാശികളിലോ ഉച്ചനീച്ചരാശികളിലോ ആണ് കുജന്‍  നില്‍ക്കുന്നതെങ്കില്‍ ചൊവ്വാദോഷം ഉണ്ടാകുന്നതല്ല. ആ ഭാവങ്ങളിലുള്ള നീചവും മൌഡ്യവും ഒഴിച്ചുള്ള കുജന്‍ പൂര്‍ണ്ണ നന്മയെ ചെയ്യുന്നതുമാണ്.
 കര്‍ക്കടകം രാശിയില്‍കുജന് പാപ ശക്തി കുറയുന്നു.
"ചരരാശിഗതോ ഭൌമ
കുജദോഷം വിനശ്യതി". ഇതാണ് പ്രമാണം
 പ്രശ്ന രീതി  എന്ന ഗ്രന്ഥ പ്രകാരം 
 "കളത്രനാശമില്ലെഴില്‍ സ്വക്ഷേത്രപാപി നില്‍ക്കുകില്‍"
അതായത് 7-ലെ സ്വക്ഷേത്രപാപിക്ക് ദോഷശക്തിയില്ലായെന്ന് പറയുന്നു. ഏഴാം ഭാവാധിപന്‍ സ്വക്ഷേത്രസ്ഥിതനായി നിന്നാല്‍ ആ ഭാവത്തില്‍ പുഷ്ടിയെക്കൊടുക്കുന്നതാണ്. കൂടാതെ 
"മദനേ നിധനേപാപി സോച്ച സ്വക്ഷേത്രഗേവിവാ
നെടുമംഗല്യമായുസ്സും ശ്രീയും സന്തതിയും വദേല്‍."
അതായത്   ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലും  ഉച്ചസ്ഥനായോ സ്വക്ഷേത്രസ്ഥിതനായോ പാപഗ്രഹങ്ങള്‍നിന്നാല്‍ ദബതികള്‍ക്ക് ഐശ്വര്യവും ദീര്‍ഘമാഗല്യവും സല്‍സന്താന ഭാഗ്യവും കൈവരുന്നു. ഇപ്രകാരം ചൊവ്വ സ്ഥാന ഭേദം കൊണ്ട് മംഗള കാരകനായും മാറുന്നു. 
കുജ ദോഷ പരിഹാരം
കുജ ദോഷം ഉണ്ടെങ്കിലും വിവാഹം നടത്തേണ്ട ഘട്ടം ഉണ്ടായാലോ...? ചില  പരിഹാരങ്ങള്‍ജ്യോതിഷം പറയുന്നു.
1. കുംഭ വിവാഹം- പ്രത്യേക ചടങ്ങുകള്‍ സഹിതം വിവാഹത്തിന്  മുന്‍പ് നടത്തുന്നു.
2. വൃക്ഷ വിവാഹം - വിവാഹത്തിന് മുന്‍പ് അരയാല്‍വൃക്ഷത്തെ വിവാഹം ചെയ്യുന്നു.
3. ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരം - 108 വീതം എല്ലാ ദിവസവും ചൊല്ലണം.
4. ശ്രീ ഹനുമാന്‍ചാലീസാ - നിഷ്ഠയോടെ ചൊല്ലുക.
5. ചെമ്പവിഴം - വലിയ കുജദോഷം ഇല്ലാത്ത ദമ്പതികള്‍ക്ക് മാലയായോ മോതിരതിലോ ധരിക്കാം.